---
title: " മദപ്പാടിലായിരുന്ന ആനയെ തളയ്ക്കുന്നതിനിടെ കുത്തേറ്റ പാപ്പാൻ മരിച്ചു  "
english_title: "A man died after being stabbed while restraining a drunken elephant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312304/A man died after being stabbed while restraining a drunken elephant"
published_at: "2025-09-01T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b519cf42098_1000313571.png"
keywords: []
---

#  മദപ്പാടിലായിരുന്ന ആനയെ തളയ്ക്കുന്നതിനിടെ കുത്തേറ്റ പാപ്പാൻ മരിച്ചു  

> **Lead Summary:** ആലപ്പുഴ : ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.

## Article Content

ആലപ്പുഴ : ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.

മദപ്പാടിലായിരുന്ന ആനയെ തളയ്ക്കാനാണ് മുരളി എത്തിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്കന്ദനാണ് അക്രമാസക്തനായത്.

ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.,

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312304/A man died after being stabbed while restraining a drunken elephant)